പരിക്കിന്റെ പിടിയിലായ വെസ്റ്റിൻഡീസ് താരം ലെൻഡൽ സിമ്മോൺസ് നാട്ടിലേക്ക് മടങ്ങി. ബാക്ക് ഇൻജ്വറി ഭേദമാകാത്തതിനെത്തുടർന്ന് ആദ്യ രണ്ട് ഏകദിനങ്ങളിലും സിമോൺസിന് കളിക്കാനിറങ്ങാൻ കഴിഞ്ഞിരുന്നില്ല. സിമ്മോൺസിന് പകരം ആരെയും ടീമിൽ ഉൾതെടുത്തിയിട്ടില്ലെന്ന് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
അതേസമയം ഇന്ന് വിശാഖപട്ടണത്ത് നടക്കാനിരുന്ന് മൂന്നാം ഏകദിനം ഉപേക്ഷിച്ചു. ഹുദ്ഹുദ് ചുഴലിക്കാറ്റിനെത്തുടര്‍ന്നാണ് കളി ഒഴിവാക്കിയത്. ഇപ്പോഴത്തെ കാലാവസ്ഥയില്‍ വിശാഖപട്ടണത്ത് കളി നടത്താനാവില്ല. സാധാരണ ജനജീവിതം താറുമാറായിരിക്കുകയാണ് അതിനാല്‍ താരങ്ങള്‍ താരങ്ങള്‍ ഡല്‍ഹിയില്‍ തന്നെ തുടരുമെന്ന് ക്രിക്കറ്റ് ബോര്‍ഡ് നേരെത്ത വ്യക്തമാക്കിയിരുന്നു.
കളി നടത്താന്‍ പറ്റിയ സാഹചര്യമല്ലെന്ന് ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന് ഇന്ത്യന്‍ ബോര്‍ഡിന് റിപ്പോര്‍ട്ട് നല്കിയ ശേഷമാണ് തീരുമാനമെത്തിയത്. നാലാം ഏകദിനം ധര്‍മശാലയില്‍ വെള്ളിയാഴ്ച നടക്കും. ഇരു ടീമുകളും ഓരോ കളി ജയിച്ച് ഒപ്പം നില്‍ക്കുകയാണ്.