സഞ്ജുവിന് പകരം ഇന്ന് ഇന്ത്യ മനീഷ് പാണ്ഡെയെ കളിപ്പിച്ചേക്കും എന്നാണ് മുൻ ഇന്ത്യൻ താരം പറയുന്നത്. കളിച്ച രണ്ട് മത്സരങ്ങളിലും വലിയ സ്കോറുകൾ നേടാൻ സഞ്ജുവിനായിരുന്നില്ല. മനീഷ് കളിക്കാൻ ഫിറ്റാണെങ്കിൽ ടീമിൽ ഇടം പിടിക്കും. രണ്ട് മത്സരം കഴിഞ്ഞാൽ കളിക്കാരനെ മാറ്റുന്നതാണ് കോലിയുടെ പതിവെന്നും ഇന്ന് ഇരയാവുക സഞ്ജുവാകുമെന്നും സെവാഗ് പരിഹസിച്ചു. സിഡ്‌നിയിൽ നടന്ന രണ്ടാം ടി20യിൽ 15 റൺസ് മാത്രമാണ് സഞ്ജു നേടിയിരുന്നത്.