പകരക്കാരനില്ലാത്ത വൈറ്റ് ബോള്‍ നായകന്‍; ബിസിസിഐ പുകച്ച് പുറത്തുചാടിച്ചത് കിങ് കോലിയെ

Webdunia
ഞായര്‍, 16 ജനുവരി 2022 (11:11 IST)
ടെസ്റ്റ് നായകസ്ഥാനത്ത് നിന്ന് വിരാട് കോലി സ്വയം രാജി പ്രഖ്യാപിച്ചതാണെങ്കിലും കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് ആരാധകര്‍ക്ക് അറിയാം. കോലിയെ ബിസിസിഐ പുകച്ചുപുറത്തുചാടിച്ചതാണെന്ന് പല കോണഉകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. യഥാര്‍ഥത്തില്‍ ബിസിസിഐയുടെ വാശികള്‍ക്ക് മുന്നില്‍ ഇന്ത്യക്ക് നഷ്ടപ്പെട്ടത് എക്കാലത്തേയും മികച്ച ടെസ്റ്റ് നായകനെയാണ്. 
 
68 ടെസ്റ്റ് മത്സരങ്ങളിലാണ് കോലി ഇന്ത്യയെ നയിച്ചത്. കൂടുതല്‍ ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച നായകന്‍ കോലിയാണ്. ഇതില്‍ 40 ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യ ജയിച്ചപ്പോള്‍ തോറ്റത് 17 കളികളില്‍ മാത്രം. 11 ടെസ്റ്റ് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. ഇന്ത്യയ്ക്ക് കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ നേടിത്തന്ന നായകനാണ് കോലി. ഇന്ത്യന്‍ മണ്ണില്‍ കൂടുതല്‍ ജയം നേടിയ നായകന്‍, ടെസ്റ്റില്‍ കൂടുതല്‍ ഇന്നിങ്‌സ് ജയം നേടിയ ഇന്ത്യന്‍ നായകന്‍ എന്നിവയെല്ലാം കോലിയുടെ പേരില്‍ കുറിക്കപ്പെട്ട റെക്കോര്‍ഡുകളാണ്. 
 
കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍ നേടിയ ഇന്ത്യന്‍ നായകന്‍ (20) 
 
തുടര്‍ച്ചയായി രണ്ട് കലണ്ടര്‍ വര്‍ഷം ടെസ്റ്റില്‍ 1000 റണ്‍സ് തികച്ച ഇന്ത്യന്‍ നായകന്‍ 
 
തുടര്‍ച്ചയായി രണ്ട് ഇരട്ട സെഞ്ചുറികള്‍ നേടിയ ആദ്യ ഇന്ത്യന്‍ ക്യാപ്റ്റന്‍ 
 
കൂടുതല്‍ ഇരട്ടസെഞ്ചുറി നേടിയ ടെസ്റ്റ് ക്യാപ്റ്റന്‍ (7)
 
ഇന്ത്യന്‍ നായകന്‍ എന്ന നിലയില്‍ ടെസ്റ്റില്‍ കൂടുതല്‍ റണ്‍സ് (5864) 
 
ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ (254 നോട്ട്ഔട്ട്) 
 
വിരാട് കോലിക്കു കീഴില്‍ ഇന്ത്യ നാട്ടില്‍ കളിച്ച ഒരു ടെസ്റ്റ് പരമ്പരയിലും തോറ്റിട്ടില്ല. 11 പരമ്പരയിലും ജയിച്ചു. തുടങ്ങി ഒട്ടേറെ റെക്കോര്‍ഡുകള്‍ കോലിയുടെ പേരിലുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article