8154 പന്തുകളിൽ നിന്നാണ് റബാഡയുടെ നേട്ടം. 7848 പന്തുകളിൽ നിന്നും 200 വിക്കറ്റുകൾ നേടിയ ദക്ഷിണാഫ്രിക്കയുടെ തന്നെ ഡെയ്‌ല്‍ സ്റ്റെയ്‌ന്‍. 7730 പന്തുകളിൽ നിന്നും നേട്ടം സ്വന്തമാക്കിയ പാകിസ്ഥാന്‍ മുന്‍താരം വഖാര്‍ യൂനിസ് എന്നിവരാണ് റബാഡയ്‌ക്ക് മുന്നിലുള്ളത്. അതേസമയം വെറും 44 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് റബാഡയുടെ നേട്ടം. 33 മത്സരങ്ങളിൽ നിന്നും 200 വിക്കറ്റ് തികച്ച പാകിസ്ഥാന്റെ യാസിർ ഷായാണ് പട്ടികയിൽ ഒന്നാമത്.
അതേസമയം 200 വിക്കറ്റ് നേടുന്ന എട്ടാം ദക്ഷിണാഫ്രിക്കന്‍ താരമെന്ന നേട്ടത്തിലുമെത്തി റബാഡ. കൂടാതെ 200 വിക്കറ്റ് ക്ലബിലെത്തുന്ന നാലാമത്തെ പ്രായം കുറഞ്ഞ താരം കൂടിയാണ് ഇരുപത്തിയഞ്ച് കാരനായ റബാഡ. വഖാര്‍ യൂനിസ്, കപില്‍ ദേവ്, ഹര്‍ഭജന്‍ സിംഗ് എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഉള്ളത്.