ലീ എറിഞ്ഞ ആദ്യത്തെ നാലു പന്തുകളും വേലിക്കെട്ടിനു മുകളിലേക്കാണ് ഡുമിനി പറത്തിയത്. അഞ്ചാമത്തെ പന്തിൽ രണ്ടു റണ്‍സ് നേടിയപ്പോള്‍ അവസാന പന്ത് വേലിക്കെട്ടിനെ ചുംബിച്ച ശേഷമാണ് പുറത്തേക്കുപോയത്. ഈ പന്ത് നോബോൾ ആയതോടെയാണ് വീണ്ടും അവസരം. അധികമായി ലഭിച്ച അവസരം ഡുമിനി സിക്സറിലൂടെ ആഘോഷമാക്കുകയും ചെയ്തു.
മത്സരത്തിൽ എട്ടു വിക്കറ്റിനാണ് കേപ് കോബ്രാസ് നൈറ്റ്സിനെ പരാജയപ്പെടുത്തിയത്. 37 പന്തിൽ പുറത്താകാതെ 70 റൺസാണ് ഡുമിനി നേടിയത്. ആദ്യം ബാറ്റ് ചെയ്ത നൈറ്റ്സ് നിശ്ചിത 50 ഓവറിൽ ഒമ്പതു വിക്കറ്റിന് 239 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ കോപ് കോബ്ര 37 ഓവറിൽ രണ്ടു വിക്കറ്റു മാത്രം നഷ്ടത്തില്‍ വിജയം കൈപ്പിടിയിലൊതുക്കുകയും ചെയ്തു.