ഐപിഎൽ മത്സരങ്ങളുടെ ആദ്യ ഘട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ ജയദേവ് ഉനദ്ഘട്ട് നയിക്കുമെന്ന് റിപ്പോർട്ട്. രാജസ്ഥാൻ നായകനായ സ്റ്റീവ് സ്മിത്ത് ഇംഗ്ലണ്ടിനെതിരായ പരമ്പര പൂർത്തിയായശേഷമെ ടീമിനൊപ്പം ചേരുകയുള്ളു ഈ സമയം വരെയും ടീമിനെ ഉനദ്ഘട്ടായിരിക്കും നയിക്കുന്നത് എന്നാണ് റിപ്പോർട്ട്.
ഇംഗ്ലണ്ട്- ഓസ്ട്രേലിയ താരങ്ങളാണ് രാജസ്ഥാനിൽ ഏറെയും ഉള്ളത്. അതിനാൽ തന്നെ ഇംഗ്ലണ്ട്-ഓസീസ് പരമ്പര ഏറ്റവും ബാധിക്കുന്നത് രാജസ്ഥാനെയാകും. ഇംഗ്ലണ്ട് താരങ്ങളായ ജോഫ്ര ആര്‍ച്ചര്‍, ജോസ് ബട്ലര്, ബെന്‍ സ്റ്റോക്സ് എന്നിവരും ഓസീസ് താരമായ സ്റ്റീവ് സ്മിത്തും പരമ്പര പൂർത്തിയാക്കിയ ശേഷമെ ഐപിഎല്ലിൽ ജോയിൻ ചെയ്യുകയുള്ളു. അതേസമയം ഇംഗ്ലണ്ട് ടീമിൽ നിന്നും വ്യക്തിപരമായ കാര്യങ്ങളെ തുടർന്ന് മാറി നിൽക്കുന്ന ബെൻസ്റ്റോക്സ് ഓസീസിനെതിരായ പരമ്പരയിൽ കളിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല.