ഞാന്‍ ഒപ്പം കളിക്കുകയും മത്സരം കാണുകയും ചെയ്‌ത ഇന്ത്യന്‍ പേസര്‍മാരില്‍ ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്നത് ജസ്‌പ്രീത് ബുമ്രയാണ്. ലോക ക്രിക്കറ്റിലെ ടോപ് ക്ലാസ് ബൗളറായ അദേഹം ഏത് ഹാള്‍ ഓഫ് ഫെയ്‌മിലും ഉള്‍ക്കൊള്ളിക്കാന്‍ അനുയോജ്യനായ താരമാണ്. ഇന്‍-സ്വിങറുകള്‍, ലെഗ് കട്ടറുകള്‍, ബൗണ്‍സറുകള്‍, യോര്‍ക്കറുകള്‍, സ്ലോ കട്ടറുകള്‍ എല്ലാം ബുമ്രയുടെ പക്കലുണ്ട്. ബുമ്രയുടെ ബൗളിങ് കാണുന്നത് തന്നെ സന്തോഷമാണ് ജവഗൽ ശ്രീനാഥ് പറഞ്ഞു.