തന്‍റെ 118 ടെസ്റ്റ് വിക്കറ്റുകള്‍ക്കിടെ നൂറ് എവേ ടെസ്റ്റ് വിക്കറ്റുകള്‍ തികച്ച പാകിസ്ഥാന്‍ മുന്‍ പേസര്‍ മുഹമ്മദ് ആമിറിനെയാണ് ബുമ്ര മറികടന്നത്. ഇന്ത്യന്‍ താരങ്ങളില്‍ സഹീര്‍ ഖാന്‍ (137), മുഹമ്മദ് ഷമി (140) എന്നിവരുടെ പേരിലായിരുന്നു മുന്‍ റെക്കോര്‍ഡ്. സെഞ്ചൂറിയൻ ടെസ്റ്റിൽ വാന്‍ ഡെര്‍ ഡെസ്സനെ വീഴ്‌ത്തിയതോടെയാണ് ടെസ്റ്റ് കരിയറില്‍ വിദേശത്ത് ബുമ്ര 100 വിക്കറ്റ് തികച്ചത്. ഈ നേട്ടത്തിലെത്തുന്ന ആറാം ഇന്ത്യന്‍ പേസറാണ് ബുമ്ര. കപില്‍ ദേവ്, സഹീര്‍ ഖാന്‍, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ജവഗല്‍ ശ്രീനാഥ് എന്നിവരാണ് ബുമ്രയുടെ മുന്‍ഗാമികള്‍.