ജയിംസ് ഫോക്‌നറെ നാല് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിലക്കി

ബുധന്‍, 15 ജൂലൈ 2015 (10:27 IST)
മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ ഓസ്ട്രേലിയന്‍ ഓള്‍ റൌണ്ടര്‍  ജയിംസ് ഫോക്‌നര്‍ക്ക് 4 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കി. ഇതോടെ  അടുത്ത  മാസം അയൽലണ്ടിനും ഇംഗ്ളണ്ടിനുമെതിരെ നടക്കുന്ന മത്സരങ്ങളില്‍ ഫോക്‌നർക്ക് കളിക്കാനാകില്ല.

അനുവദനീയമായതിലും ഇരട്ടി അളവിൽ മദ്യപിച്ചതിന് ശേഷം വാഹനമോടിച്ചതിന് ഫോക്‌നർ  കഴിഞ്ഞ ആഴ്ച പിടിയിലായിരുന്നു. സംഭവത്തില്‍ അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍  21ന് മാഞ്ചസ്റ്ററിലെ കോടതിയിൽ  ഫോക്‌നർ ഹാജരാകണം.

വെബ്ദുനിയ വായിക്കുക