ഇന്ത്യക്ക് കനത്ത തിരിച്ചടി, സൂപ്പർ താരം ടി20 പരമ്പരയിൽ നിന്നും പുറത്ത്

ശനി, 5 ഡിസം‌ബര്‍ 2020 (09:42 IST)
ഓസ്ട്രേലിയക്കെതിരെയുള്ള അവസാന രണ്ട് ടി20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും സ്റ്റാർ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ പുറത്ത്. ആദ്യ മത്സരത്തിൽ സംഭവിച്ച കൺകഷനാണ് താരത്തിന് വിനയായത്. ജഡേജയ്‌ക്ക് പകരം ഇന്ത്യയുടെ ഏകദിന ടീമിലുണ്ടായിരുന്ന ഷാർദൂൽ താക്കൂറിനെ പകരം ടീമിലുൾപ്പെടുത്തിയിട്ടുണ്ട്.
 
ഇന്നലെ കാൻബറയിൽ നടന്ന ആദ്യ ടി20 മത്സരത്തിൽ ഇന്ത്യ ബാറ്റ് ചെയ്യുന്ന അവസാന ഓവറിലാണ് ജഡേജയ്‌ക്ക് പരിക്കേറ്റത്. ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കെറിഞ്ഞ ബൗൺസറുകളിലൊന്ന് താരത്തിന്റെ ഹെൽമറ്റിൽ ശക്തമായി പതിക്കുകയായിരുന്നു. എന്നാൽ ഇത് വകവെയ്‌ക്കാതെ ശേഷിക്കുന്ന പന്തുകളും കൂടി കളിച്ചാണ് ജഡേജ ക്രീസ് വിട്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍