അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടെസ്റ്റിലും ടി20 ഫോര്‍മാറ്റിലും വിരമിച്ച വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കും 2027ലെ ഏകദിന ലോകകപ്പ് വരെ ടീമില്‍ തുടരാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ സൗരവ് ഗാംഗുലി. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനെ പ്രഖ്യാപിക്കുന്നതിന് മുന്‍പായിരുന്നു ഇരു താരങ്ങളും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ടി20 ഫോര്‍മാറ്റില്‍ നിന്നും നേരത്തെ വിരമിച്ച താരങ്ങള്‍ ടെസ്റ്റ് ഫോര്‍മാറ്റും മതിയാക്കിയത് 2027ലെ ഏകദിനലോകകപ്പില്‍ കളിക്കുക എന്ന ലക്ഷ്യത്തോടെയാണ്. എന്നാല്‍ അതത്ര എളുപ്പമാകില്ലെന്നാണ് ഗാംഗുലി വ്യക്തമാക്കുന്നത്.