ഈ വര്‍ഷം ജനുവരിയില്‍ കാമുകി ഇഷയ്ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പന്ത് ആരാധകരുമായി പങ്കു വെച്ചിരുന്നു. ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു പന്ത് കാമുകിയെ ലോകത്തിനു പരിചയപ്പെടുത്തിയത്. എന്നാൽ, പിന്നീട് ഇരുവരും തമ്മിൽ ബന്ധമൊന്നുമില്ലെന്നും ഈ പ്രണയം തകർന്നെന്നും വാർത്ത വന്നിരുന്നു. ഇപ്പോള്‍ ഉര്‍വശിയുമായി പന്ത് പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ ഇഷയുമായി തെറ്റിപ്പിരിഞ്ഞതാവാമെന്ന് ആരാധകര്‍ കരുതുന്നത്.