ധോനിയെ കളിപ്പിക്കാൻ നിയമങ്ങളിൽ തിരിമറിയോ? ഐപിഎല്ലിലെ പുതിയ പരിഷ്കാരത്തിനെതിരെ വിമർശനം

അഭിറാം മനോഹർ

ഞായര്‍, 29 സെപ്‌റ്റംബര്‍ 2024 (15:42 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാ താരലേലത്തിന് മുന്‍പായി ടീമുകള്‍ക്ക് നിലനിര്‍ത്താനാവുന്ന താരങ്ങളുടെ എണ്ണത്തിലടക്കം നിരവധി പ്രഖ്യാപനങ്ങള്‍ ഉണ്ടായിരിക്കുകയാണ്. ഒരു ഫ്രാഞ്ചൈസിക്ക് പരമാവധി 6 പേരെ നിലനിര്‍ത്താനാണ് സാധിക്കുക. ഇതില്‍ അഞ്ച് ക്യാപ്ഡ് താരങ്ങളും 2 അണ്‍ ക്യാപ്ഡ് താരങ്ങളും മാത്രമെ ഉണ്ടാവാന്‍ പാടുകയുള്ളു എന്നതാണ് വ്യവസ്ഥ.
 
ഇതില്‍ തന്നെ അണ്‍ ക്യാപ്ഡ് താരം ആരെല്ലാമാകും എന്നതില്‍ ചില പരിഷ്‌കരണങ്ങള്‍ ഇത്തവണ ബിസിസിഐ വരുത്തിയിട്ടുണ്ട്. ഇതാണ് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരിക്കുന്നത്. അഞ്ച് വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇല്ലാത്ത താരങ്ങളെ അണ്‍ ക്യാപ്ഡ് പ്ലെയറായി കണക്കാക്കാം എന്ന വ്യവസ്ഥയാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. ഇത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ചെറിയ തുകയ്ക്ക് ധോനിയെ കളിപ്പിക്കാനുള്ള സൗകര്യം ബിസിസിഐ ഒരുക്കികൊടുക്കയാണെന്നാണ് ആരാധകരുടെ പക്ഷം.
 
 അഞ്ച് വര്‍ഷമായി ബിസിസിഐയുടെ സെന്‍ട്രന്‍ കോണ്ട്രാക്ട് ഇല്ലാത്ത താരങ്ങളെയും അണ്‍ ക്യാപ്ഡ് താരങ്ങളായി പരിഗണിക്കും. ഇന്ത്യന്‍ താരങ്ങള്‍ക്ക് മാത്രമണ് ഇത് ബാധകമാവുക. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമായ മഹേന്ദ്ര സിംഗ് ധോനി 2019ലെ ഏകദിന ലോകകപ്പ് സെമി ഫൈനലിലാണ് ഇന്ത്യയ്ക്കായി അവസാനമായി കളിച്ചത്. ഇതോടെ പുതിയ പരിഷ്‌കാരത്തിന്റെ ബലത്തില്‍ അണ്‍ ക്യാപ്ഡ് പ്ലെയറായി ധോനിയെ സ്വന്തമാക്കാന്‍ ചെന്നൈയ്ക്ക് സാധിക്കും. 2022 മെഗാ ലേലത്തില്‍ 12 കോടി രൂപയ്ക്കായിരുന്നു ചെന്നൈ ധോനിയെ സ്വന്തമാക്കിയത്. പുതിയ പരിഷ്‌കാരത്തില്‍ ചെറിയ തുകയ്ക്ക് 43കാരനായ താരത്തെ നിലനിര്‍ത്താന്‍ ചെന്നൈയ്ക്ക് സാധിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍