സ്‌റ്റാര്‍ക്ക് രാജസ്ഥാനെ തടഞ്ഞു നിര്‍ത്തി; കോഹ്‌ലി അടിച്ചോടിച്ചു

ശനി, 25 ഏപ്രില്‍ 2015 (10:15 IST)
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് ഒമ്പത് വിക്കറ്റിന്റെ ജയം. ആദ്യം ബാറ്റ്ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ മുന്നോട്ടുവെച്ച 131 റണ്‍സ് ലക്ഷ്യം 23 പന്തുകള്‍ ശേഷിക്കെ ബാംഗ്ളൂര്‍ മറികടന്നു. വിരാട് കോഹ്ലി 62, എബി ഡിവില്ലിയേഴ്സ് 47 എന്നിവരുടെ മികവിലാണ് അവരുടെ ജയം. 20 റണ്‍സെടുത്ത ക്രിസ് ഗെയിലാണ് പുറത്തായ ഏക ബാംഗ്ളൂര്‍ താരം.

ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാന്‍ റോയല്‍സിനായി ആരും മികച്ച പ്രകടനം നടത്തിയില്ല. ഷെയ്ന്‍ വാട്സന്‍ (26), സ്റ്റുവര്‍ട്ട് ബിന്നി (20), അജിന്‍ക്യ രഹാനെ (18), കരുണ്‍ നായര്‍ (16) ജയിംസ് ഫോക്നര്‍ (4), സഞ്ജു (4) എന്നിവര്‍ വന്നതും പോയതും ഒരു പോലെ ആയതോടെ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 30ല്‍ ഒതുങ്ങി. നാല് ഓവറില്‍ മൂന്നു വിക്കറ്റുകളുമായി രാജസ്ഥാന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ച  മിച്ചല്‍ സ്റ്റാര്‍ക്കാണ് കളിയിലെ താരം. ഹര്‍ഷല്‍ പട്ടേലും യുസ്വേന്ദ്ര ചഹലും രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക