അവസാന പന്തില്‍ രാ​ജ​സ്ഥാൻ “ റോയല്‍‌സായി ”

Webdunia
വെള്ളി, 17 ഏപ്രില്‍ 2015 (09:17 IST)
ഹൈ​​​ദ​​​രാ​​​ബാ​​​ദ് ​​​സൺ​​​റൈ​​​സേ​​​ഴ്സി​​​നെ​ 6​ ​വി​ക്ക​റ്റി​ന് പരാജയപ്പെടുത്തി ഐപിഎ​​ൽ​ ​​എ​ട്ടാം സീ​സണില്‍ ​രാ​ജ​സ്ഥാൻ​ ​റോയൽ​സി​ന് ​തുടർ​ച്ച​യാ​യ​ ​നാ​ലാം​ ​ജ​യം. ടോ​​​സ് ​​​ന​​​ഷ്‌​ട​​​പ്പെ​ട്ട് ​ആ​ദ്യം​ ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​​​ ​​​സൺ​​​റൈ​​​സേ​​​ഴ്സി​ന് ​​​നി​​​ശ്ചി​​​ത​​​ 20​​​ ​​​ഓ​​​വ​​​റിൽ​​​ ​​​അ​​​ഞ്ച് ​​​വി​​​ക്ക​​​റ്റ് ​​​നഷ്ട​​​ത്തിൽ​​​ 127​​​ന് പുറത്താകുകയായിരുന്നു.

എ​ന്നാൽ​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​രാ​ജ​സ്ഥാൻ​ ​അ​വ​സാ​ന​ ​പ​ന്തി​ലാ​ണ് ​വി​ജ​യ​ല​ക്ഷ്യം​ ​മ​റി​ക​ട​ന്ന​ത്.​ ​പ്ര​വീൺ​കു​മാ​റാ​ണ് ​സൺ​റൈ​സേ​ഴ്സി​നാ​യി​ ​അ​വ​സാ​ന​ ​ഓ​വർ​ ​എ​റി​ഞ്ഞ​ത്.​ ​അ​വ​സാ​ന​ ​പ​ന്തിൽ​ ​രാ​ജ​സ്ഥാ​ന് ​ജ​യി​ക്കാൻ​ ​ഒ​രു​ ​റൺ​സ് ​വേ​ണ​മാ​യി​രു​ന്നു.​ ​​ ​ഈ​ ​പ​ന്തിൽ​ ​ഫോ​റ​ടി​ച്ച് ​ജ​യിം​സ് ​ഫോ​ക്‌​നർ​ ​രാ​ജ​സ്ഥാ​നെ​ ​വി​ജ​യ​ ​തീ​രം​ ​ക​ട​ത്തു​ക​യാ​യി​രു​ന്നു.​ ഓപണര്‍ അജിന്‍ക്യ രഹാനെയാണ് ഫിഫ്റ്റിയുമായി മത്സരം രാജസ്ഥാന് അനുകൂലമാക്കിയത്. രഹാനെയെക്കൂടാതെ സഞ്ജു സാംസണ്‍ (26), സ്റ്റീവന്‍ സ്മിത്ത് (13), കരുണ്‍ നായര്‍ (1) എന്നിവര്‍ പുറത്തായപ്പോള്‍ സ്റ്റുവര്‍ട്ട് ബിന്നിയും(16) ജയിംസ് ഫോക്നറുമാണ് (6) ജയം പൂര്‍ത്തിയാക്കിയത്. 56 പന്തില്‍ ഒമ്പത് ഫോറുകള്‍ പറത്തി 62 റണ്‍സ് നേടിയ രഹാനെയാണ് കളിയിലെ താരം.

നേ​ര​ത്തേ​ ​ശി​​​ഖർ​​​ ​​​ധ​​​വാ​​​നും​ ​ഡേ​​​വി​​​ഡ് ​​​വാർ​​​ണ​​​റും​​​ ​​​ചേർ​​​ന്ന് ​​​മാ​​​ന്യ​​​മാ​​​യി​​​ ​​​തു​​​ട​​​ങ്ങി​​​യെ​​​ങ്കി​​​ലും​​​ ​​​രാ​​​ജ​​​സ്ഥാൻ​​​ ​​​ബൗ​​​ളർ​​​മാർ​​​ക്ക് ​​​മു​​​ന്നിൽ​​​ ​​​സൺ​​​റൈ​​​റേ​​​ഴ്സി​​​ന്റെ​​​ ​​​സ്കോർ​​​ ​​​​​​മ​​​ന്ദ​​​ഗ​​​തി​​​യി​​​ലാ​​​ണ് ​​​നീ​​​ങ്ങി​​​യ​​​ത്.​​​ ധവാന്‍ (10​)​​​, ഡേവിഡ് വാര്‍ണാര്‍ (21), മോര്‍ഗന്‍ (27), നമാന്‍ ഓജ (25) എന്നിവര്‍ മാന്യമായ സ്‌കേര്‍ നേടിയപ്പോള്‍ 19 പന്തില്‍ 23 റണ്‍സെടുത്ത രവി ബൊപാരയും ഒമ്പത് പന്തില്‍ 13 റണ്‍സടെുത്ത ആശിഷ് റെഡിയും പുറത്താവാതെ നിന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.