പഞ്ചാബിന്റെ തുടര്‍തോല്‍വിക്ക് കാരണം ടീമിലെ സംഘര്‍ഷം; ഡ്രസിംഗ് റൂമില്‍വച്ച് മാര്‍ഷ് തല്ലിയത് ആരെ ?
വെള്ളി, 13 മെയ് 2016 (14:51 IST)
ഐപിഎല്‍ ഒമ്പതാം സീസണില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ തുടര്‍ തോല്‍വികള്‍ക്ക് കാരണം ടീമിലെ അടിപിയാണെന്ന് റിപ്പോര്‍ട്ട്. ടീമിലെ ഇന്ത്യന്‍ താരങ്ങളും വിദേശതാരങ്ങളും രണ്ടുതട്ടിലായതും ഡ്രസിംഗ് റൂമില്‍ കൈയ്യാങ്കളി നടന്നതുമാണ് താരങ്ങള്‍ക്ക് ഒത്തിണക്കത്തോടെ കളിക്കാന്‍ കഴിയാത്തതിന് കാരണം.
ഡ്രസിംഗ് റൂമില്‍ കൈയാങ്കളി നടത്തിയതിനാണ് ഓസ്‌ട്രേലിയന്‍ താരം ഷോണ്‍ മാര്‍ഷിനെ നാട്ടിലേക്ക് തിരിച്ചയച്ചതെന്നാണ്
ഡെക്കാന്‍ ക്രോണിക്കിള്‍ വ്യക്തമാക്കുന്നത്. പരുക്കിന്റെ പേരിലല്ല ഓസീസ് താരത്തെ നാട്ടിലേക്ക് അയച്ചത്. ഡ്രസിംഗ് റൂമില്‍ മറ്റൊരു താരവുമായി അടിയുണ്ടാക്കിയതിന്റെ പേരിലാണ് നടപടി എടുത്തതെന്നുമാണ് റിപ്പോര്‍ട്ട്.
അതേസമയം തന്നെ ഡേവിഡ് മില്ലറുമായിട്ടാണ് മാര്‍ഷ് കൈയാങ്കളിയില്‍ ഏര്‍പ്പെട്ടതെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
ടൂര്‍ണമെന്റിനിടെ ഡേവിഡ് മില്ലറെ നായകസ്ഥാനത്തു നിന്ന് നീക്കി മുരളി വിജയ്‌യെ ക്യാപ്റ്റനാക്കിയിരുന്നു. മാര്‍ഷ് അടിയുണ്ടാക്കിയ സംഭവത്തിനുശേഷമായിരുന്നു ഇതെന്നാണ് റിപ്പോര്‍ട്ട്. മാര്‍ഷിനെ തിരിച്ചയച്ചശേഷം പഞ്ചാബ് കളിച്ച മത്സരത്തില്‍ മൂന്ന് വിദേശതാരങ്ങളെ മാത്രമെ കളിപ്പിച്ചിരുന്നുള്ളു. ഈ കാരണങ്ങള്‍ എല്ലാന്‍ വിരല്‍ ചൂണ്ടുന്നത് മാര്‍ഷിലേക്കാണ്.