ഐപിഎല്ലില്‍ നിന്ന് നരെയ്‌ന്‍ ഔട്ട്, കൊല്‍ക്കത്തയ്‌ക്ക് തിരിച്ചടി

ബുധന്‍, 29 ഏപ്രില്‍ 2015 (16:59 IST)
എട്ടാമത് ഐപിഎല്‍ ക്രിക്കറ്റ് സീസണില്‍ നിന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം സുനില്‍ നരെയ്ന് ഔട്ട്. ബോളിംഗ് ആക്ഷന്‍ വിവാദത്ത തുടര്‍ന്ന് അദ്ദേഹത്തെ ബിസിസിഐയുടെ അംഗീകാരമുള്ള കളികളില്‍ നിന്ന് അദ്ദേഹത്തെ വിലക്കിയത്. ഓഫ് സ്പിന്‍ എറിയുമ്പോള്‍ അനുവദനീയമായതിലും കൂടുതല്‍ കൈമടക്കുന്നു എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വിലക്ക്. ബിസിസിഐ സെക്രട്ടറി അനുരാഗ് ഥാക്കൂര്‍ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

വിശാഖപട്ടണത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ നടന്ന ഐപിഎല്‍ മല്‍സരത്തിനിടെയാണ് നരെയ്ന്റെ ബോളിംഗ് ആക്ഷന്‍ സംശയമുനയിലായത്. അദ്ദേഹത്തിന് ഐസിസി അംഗീകാരമുള്ള ചെന്നൈ ശ്രീ രാമചന്ദ്ര ആന്ദ്രോസ്കോപി ആന്‍ഡ് സ്പോര്‍ട്സ് സയന്‍സ് സെന്ററില്‍ പരിശോധനയ്ക്ക് വിധേയനാകാന്‍ അപേക്ഷ നല്‍കാമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക