വാതുവെപ്പ്: അന്വേഷണ സംഘം തന്നെ കണ്ടില്ലെന്ന് ഒവൈസ് ഷാ

Webdunia
ശനി, 15 നവം‌ബര്‍ 2014 (17:29 IST)
ഐപിഎല്‍ വാതുവെപ്പ് കേസ് അന്വേഷിച്ച മുദ്ഗല്‍ കമ്മിഷനെതിരെ മുന്‍ ഇംഗ്ലണ്ട് താരം ഒവൈസ് ഷാ രംഗത്ത്. വാതുവെപ്പ് കേസില്‍ തന്റെ പേര് ഉള്ളതായി അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും. ഈ വിഷയത്തില്‍ കോടതിയില്‍ നിന്നോ മുദ്ഗല്‍ കമ്മിഷന്റെയോ വിശദീകരണമൊന്നും തനിക്ക് ലഭ്യമായിട്ടില്ലെന്നും ഇംഗ്ലീഷ് താരം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മുദ്ഗല്‍ കമ്മിഷന്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതേസമയം വിഷയത്തില്‍ തന്നെ ചുറ്റിപ്പറ്റി അന്വേഷണം നടക്കുന്നുണ്ടോ എന്ന് അറിയില്ലെന്നും ഷാ പറഞ്ഞു. സുപ്രീംകോടതി അറിയാതെയാണ് ഇംഗ്ലണ്ട് താരം ഒവൈസ് ഷാ, ഇന്ത്യന്‍ താരം സ്‌റ്റുവാര്‍ട്ട് ബിന്നി, വെസ്‌റ്റ് ഇന്‍ഡീസ് താരം സാമുവല്‍ ബദരി എന്നിവരുടെ പേരുകള്‍ വെളിപ്പെടുത്തിയത്.

ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരങ്ങളും ഇതിലുണ്ടെന്നാണു സൂചന. ഈ ഘട്ടത്തില്‍ താരങ്ങളുടെ പേര് പുറത്തുവിടരുതെന്നു ജസ്റ്റിസ് ടിഎസ് ഠാക്കുര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. കേസില്‍ അടുത്ത വാദം ഈ മാസം 24നു നടക്കും.  


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.