മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് ഉള്‍പ്പെട്ട ഐപിഎല്‍ വാതുവെപ്പ് കേസില്‍ ശിക്ഷ ഈ മാസം 23നു പ്രഖ്യാപിക്കും. ഡല്‍ഹിയിലെ പ്രത്യേക കോടതിയാണു ശിക്ഷ വിധിക്കുക.
26 പേര്‍ക്കെതിരെയാണ് ഒത്തുകളി, വാതുവെയ്പ്, ക്രിമിനില്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തി 2013ല്‍ ഡല്‍ഹി പൊലീസ് കേസെടുത്തത്. സംഘടിത കുറ്റകൃത്യം കളിക്കാര്‍ക്കെതിരെ തെളിയിക്കാന്‍ കഴിയാത്തതിനാല്‍ എങ്ങനെ ഇവര്‍ക്കെതിരെ മക്കോക്ക ചുമത്തുമെന്ന് പ്രോസിക്യൂഷനോട് വിചാരണ കോടതി വാദത്തിനിടെ ചോദിച്ചിരുന്നു.
ഇന്ന് വിധി പറയാത്തതിനാല്‍ ശ്രീശാന്ത് ഉള്‍പ്പടെയുള്ളവര്‍ കോടതിയില്‍ ഹാജരായില്ല. ഉച്ചക്ക് ഒരു മണിയോടെയാണ് കേസ് പരിഗണിച്ചത്.