15 ദിവസത്തിനുള്ളിൽ 6 കളികൾ, താരങ്ങൾക്ക് പരിക്കേൽക്കുമോ എന്ന ആശങ്കയിൽ ബിസിസിഐ

Webdunia
വ്യാഴം, 20 ജൂലൈ 2023 (16:57 IST)
ഏഷ്യാകപ്പ് ക്രിക്കറ്റ് മത്സരക്രമങ്ങള്‍ പുറത്തുവന്നതോടെ പരിക്കിനെ ചൊല്ലി ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക. ഏഷ്യാകപ്പില്‍ 15 ദിവസത്തിനിടെ 6 മത്സരങ്ങളാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. പരമ്പരയിലെ ശക്തരായ പാകിസ്ഥാനോടൊപ്പമാണ് ഫൈനലെങ്കില്‍ പാകിസ്ഥാനോട് മാത്രം ഇന്ത്യ 3 തവണ പരമ്പരയില്‍ ഏറ്റുമുട്ടേണ്ടതായി വരും. ഇത്ര കുറഞ്ഞ കാലയളവില്‍ ഇത്രയും മത്സരങ്ങള്‍ വരുന്നതിനാല്‍ തന്നെ താരങ്ങള്‍ക്ക് പരിക്കേല്‍ക്കാന്‍ സാധ്യത ഉയരുമെന്നതാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത്.
 
ഏഷ്യാകപ്പില്‍ താരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയാണെങ്കില്‍ അത് ലോകകപ്പ് ടീം സെലക്ഷനെ പ്രതിരോധത്തിലാക്കും. ഇന്ത്യന്‍ ടീമിലെ പ്രധാനതാരങ്ങളായ ജസ്പ്രീത് ബുമ്ര,റിഷഭ് പന്ത്,കെ എല്‍ രാഹുല്‍,ശ്രേയസ് അയ്യര്‍ എന്നീ താരങ്ങള്‍ നേരത്തെ തന്നെ പരിക്കിന്റെ പിടിയിലാണ്. ബുമ്ര അയര്‍ലന്‍ഡിനെതിരായ പരമ്പരയിലും കെ എല്‍ രാഹുല്‍ ഏഷ്യാകപ്പിലും ടീമില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. ഏഷ്യാകപ്പില്‍ ഫൈനല്‍ വരെ മുന്നേറുകയാണെങ്കില്‍ മത്സരങ്ങളുടെ ആധിക്യം താരങ്ങളുടെ ഫിറ്റ്‌നസിനെ ബാധിക്കുമോ എന്ന ആശങ്കയാണ് ഇന്ത്യയെ വലയ്ക്കുന്നത്. സെപ്റ്റംബര്‍ രണ്ടിന് പാകിസ്ഥാനെതിരെയാണ് ഏഷ്യാകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. സെപ്റ്റംബര്‍ 17നാണ് ഏഷ്യാകപ്പ് ഫൈനല്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article