India vs West Indies 3rd T20 Score card: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിന്‍ഡീസിനെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 17.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.
സൂര്യകുമാറിന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. സൂര്യ വെറും 44 ബോളില്‍ 10 ഫോറും നാല് സിക്‌സും സഹിതം 83 റണ്‍സ് നേടി. ആദ്യ രണ്ട് ടി 20 മത്സരങ്ങളിലും ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെച്ച യുവതാരം തിലക് വര്‍മ ഒരിക്കല്‍ കൂടി തിളങ്ങി. 37 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 49 റണ്‍സ് നേടി തിലക് പുറത്താകാതെ നിന്നു. ശുഭ്മാന്‍ ഗില്‍ (11 പന്തില്‍ ആറ്) ഒരിക്കല്‍ കൂടി റണ്‍സ് കണ്ടെത്താന്‍ പരാജയപ്പെട്ടു. ട്വന്റി 20 യില്‍ അരങ്ങേറ്റത്തിനു ഇറങ്ങിയ യഷസ്വി ജയ്‌സ്വാള്‍ ഒരു റണ്‍സ് മാത്രമെടുത്ത് പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ 15 പന്തില്‍ 20 റണ്‍സുമായി പുറത്താകാതെ നിന്നു.