India vs Pakistan ODI World Cup Match: ഇന്ത്യ-പാക്കിസ്ഥാന്‍ പോര് ഇന്ന്, ഗില്‍ ഇറങ്ങും

Webdunia
ശനി, 14 ഒക്‌ടോബര്‍ 2023 (07:57 IST)
India vs Pakistan ODI World Cup Match: ഏകദിന ലോകകപ്പിലെ ആവേശ പോരാട്ടം ഇന്ന്. ഏഷ്യാ കപ്പിലെ തോല്‍വിക്ക് പകരം വീട്ടാന്‍ പാക്കിസ്ഥാനും ലോകകപ്പിലെ തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് ഇന്ത്യയും കളത്തിലിറങ്ങും. അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടിന് മത്സരം ആരംഭിക്കും, ടോസ് 1.30 ന്. സ്റ്റാര്‍ സ്പോര്‍ട്സിലും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. 
 
ആദ്യ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടിലും ജയിച്ച ഇന്ത്യയും പാക്കിസ്ഥാനും പോയിന്റ് ടേബിളില്‍ യഥാക്രമം മൂന്നും നാലും സ്ഥാനത്താണ്. നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. ഏകദിന ലോകകപ്പില്‍ ഒരിക്കല്‍ പോലും പാക്കിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല. 
 
പനിയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഇന്ന് പ്ലേയിങ് ഇലവനില്‍ ഉണ്ടാകും. ഇന്നലെ ഗില്‍ ബാറ്റിങ് പരിശീലനം നടത്തിയിരുന്നു. താരത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടെന്നും പാക്കിസ്ഥാനെതിരെ കളിക്കാന്‍ 99 ശതമാനം സാധ്യതയുണ്ടെന്നും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പറഞ്ഞു. 
 
സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ 
 

അനുബന്ധ വാര്‍ത്തകള്‍

Next Article