'ശ്രീശാന്ത് ടേക്ക്‌സ് ഇറ്റ് ! ഇന്ത്യ വിന്‍'; പ്രഥമ ട്വന്റി 20 ലോകകപ്പ് ഇന്ത്യ നേടിയിട്ട് ഇന്നേക്ക് 15 വര്‍ഷം, ആ നിമിഷങ്ങള്‍ ഒരിക്കല്‍ കൂടി കാണാം (വീഡിയോ)

Webdunia
ശനി, 24 സെപ്‌റ്റംബര്‍ 2022 (14:57 IST)
ഇന്ത്യയുടെ ആദ്യ ട്വന്റി 20 ലോകകപ്പ് നേട്ടത്തിനു ഇന്നേക്ക് 15 വയസ്സ്. പ്രഥമ ട്വന്റി 20 ലോകകപ്പില്‍ തന്നെ ചാംപ്യന്‍മാരാകാന്‍ ഭാഗ്യം ലഭിച്ച ടീമാണ് ഇന്ത്യ. 2007 സെപ്റ്റംബര്‍ 24 നായിരുന്നു പ്രഥമ ട്വന്റി 20 ലോകകപ്പിന്റെ ഫൈനല്‍. 
 
ദക്ഷിണാഫ്രിക്കയാണ് ആതിഥേയത്വം വഹിച്ചത്. ഫൈനലില്‍ ചിരവൈരികളായ പാക്കിസ്ഥാനെ ഇന്ത്യ അഞ്ച് റണ്‍സിന് തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടിയപ്പോള്‍ പാക്കിസ്ഥാന്‍ 152 റണ്‍സിന് ഓള്‍ഔട്ടായി. 

അനുബന്ധ വാര്‍ത്തകള്‍

Next Article