ഇന്ത്യയോട് പൊരുതി തോറ്റ ഇംഗ്ലണ്ടിന് എട്ടിന്റെ പണി കൊടുത്ത് ഐസിസി
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ പൊരുതിക്കളിച്ച ഇംഗ്ലണ്ട് ടീമിന് മറ്റൊരു തിരിച്ചടി കൂടി. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ സന്ദര്‍ശകര്‍ക്ക് പിഴശിക്ഷ. ഐസിസി മാർച്ച് റഫറി ആൻഡി പൈക്രോഫ്റ്റാണ് ശിക്ഷ വിധിച്ചത്.
ഇംഗല്ണ്ട് നായകന് ഇയാന്‍ മോർഗന് മാച്ച് ഫീയുടെ 20 ശതമാനവും ടീം അംഗങ്ങൾക്ക് 10 ശതമാനം വീതവുമാണ് പിഴയിട്ടത്.
കട്ടക്കിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ട് 15 റണ്‍സിന്റെ തോൽവി ഏറ്റുവാങ്ങിയിരുന്നു. ഇംഗല്ണ്ട് ജയിക്കുമെന്ന് തോന്നിച്ചുവെങ്കിലും മോര്‍ഗന്റെ നിര്‍ണായക വിക്കറ്റ് നേടാന്‍ കഴിഞ്ഞതാണ് ഇന്ത്യക്ക് നേട്ടമായത്.
തോൽവിയോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇംഗ്ലണ്ടിന് (2-0) നഷ്ടമായി. ഞായറാഴ്ച കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് മൂന്നാം മത്സരം.