India vs England, 1st T 20: ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി 20 പരമ്പര ഇന്ന് മുതല്‍, തത്സമയം കാണാന്‍ എന്ത് വേണം?

വ്യാഴം, 7 ജൂലൈ 2022 (09:11 IST)
ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. ഇന്ത്യന്‍ സമയം രാത്രി 10.30 മുതലാണ് മത്സരം. സതാംപ്ടണിലെ റോസ് ബൗള്‍ സ്റ്റേഡിയമാണ് മത്സരത്തിനു വേദിയാകുക. 
 
സോണി സ്‌പോര്‍ട്‌സില്‍ മത്സരം തത്സമയം കാണാം. ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ സോണി ലിവിലും മത്സരം കാണാം. 
 
ഇന്ത്യയുടെ സാധ്യത ഇലവന്‍ 
 
രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്ക്, ബുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍ 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍