മഴ വില്ലനാകാൻ സാധ്യത, ഇന്ത്യൻ ടീമിൽ താരങ്ങൾക്ക് വിശ്രമത്തിന് സാധ്യത, സൂര്യകുമാർ കളിച്ചേക്കും

വെള്ളി, 15 സെപ്‌റ്റംബര്‍ 2023 (14:38 IST)
ഏഷ്യാകപ്പ് സൂപ്പര്‍ഫോറില്‍ സമ്പൂര്‍ണ്ണ വിജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ. വൈകീട്ട് 3 മണി മുതല്‍ കൊളംബോയിലാണ് മത്സരം. ഫൈനല്‍ ഉറപ്പിച്ചതിനാല്‍ തന്നെ ഇന്ത്യന്‍ ടീമില്‍ ഇന്ന് പല മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്. ടൂര്‍ണമെന്റില്‍ ആശ്വാസവിജയം ലക്ഷ്യമിട്ടാണ് ബംഗ്ലാദേശ് ഇന്നിറങ്ങുന്നത്. പാകിസ്ഥാനെയും ശ്രീലങ്കയയേയും തകര്‍ത്ത ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.
 
ഇന്ത്യന്‍ ടീമില്‍ ഇഷാന്‍ കിഷനും ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും ഇന്ന് വിശ്രമം അനുവദിച്ചേക്കും. പകരം സൂര്യകുമാര്‍ യാദവിനും ഷാര്‍ദൂല്‍ താക്കൂറിനും അവസരം ലഭിച്ചേക്കും. ബൗളിംഗില്‍ മുഹമ്മദ് സിറാജിന് പകരം മുഹമ്മദ് ഷമിയും കളിച്ചേക്കും. ലോകകപ്പ് അടുത്തതിനാല്‍ തന്നെ സൂര്യകുമാറിന് ടീം ഒരു അവസരം കൂടെ നല്‍കുമെന്ന് ഉറപ്പാണ്. ഇതൊടെ തിലക് വര്‍മ ഇനിയും കാത്തിരിക്കേണ്ടതായി വരും. രോഹിത് ശര്‍മ,ശുഭ്മാന്‍ ഗില്‍,വിരാട് കോലി,കെ എല്‍ രാഹുല്‍ എന്നിവര്‍ ഇന്ന് കളിക്കും.
 
അതേസമയം ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോറില്‍ സമ്പൂര്‍ണ്ണ തോല്‍വി ഒഴിവാക്കാനാണ് ബംഗ്ലാദേശ് ഇന്നിറങ്ങുന്നത്. കുഞ്ഞ് ജനിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ മുഷ്ഫിക്കര്‍ റഹീം ഇല്ലാതെയാകും ബംഗ്ലാദേശാകും ഇന്നിറങ്ങുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍