India vs Bangladesh ODI World Cup Match: ദി ഒറിജിനല്‍ 'ലിയോ' ! ബ്ലഡി സ്വീറ്റ് കോലി; ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ

വ്യാഴം, 19 ഒക്‌ടോബര്‍ 2023 (21:25 IST)
India vs Bangladesh ODI World Cup Match: ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ നാലാം ജയം. ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിനു തകര്‍ത്ത് ഇന്ത്യ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റിന് 256 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 51 ബോള്‍ ബാക്കി നില്‍ക്കെ ജയം സ്വന്തമാക്കി. വിരാട് കോലി സെഞ്ചുറി നേടി പുറത്താകാതെ നിന്നു. 

കോലി 97 പന്തില്‍ ആറ് ഫോറും നാല് സിക്‌സും സഹിതം പുറത്താകാതെ 103 റണ്‍സ് നേടി. ഇന്ത്യക്ക് ജയിക്കാന്‍ രണ്ട് റണ്‍സും സെഞ്ചുറി നേടാന്‍ മൂന്ന് റണ്‍സും വേണ്ടപ്പോള്‍ സിക്‌സര്‍ പറത്തിയാണ് കോലി കളം നിറഞ്ഞത്. ശുഭ്മാന്‍ ഗില്‍ അര്‍ധ സെഞ്ചുരി നേടി. രോഹിത് ശര്‍മ (40 പന്തില്‍ 48), കെ.എല്‍.രാഹുല്‍ (34 പന്തില്‍ പുറത്താകാതെ 34) എന്നിവരും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍