ആരാധകര്‍ ‘പഞ്ഞിക്കിട്ട’ രാഹുലും ടീമില്‍; ഇന്ത്യയുടെ 13അംഗ ടീം പാളിയോ ?
ബുധന്‍, 2 ജനുവരി 2019 (13:50 IST)
സിഡ്നി ക്രിക്കറ്റ് ടെസ്റ്റിനുള്ള 13 അംഗ സാധ്യതാ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു. പേസ് ബോളര്‍ ഇഷാന്ത് ശര്‍മ്മയെ ഒഴിവാക്കിയപ്പോള്‍ ടീമിന് ഭാരമായി തുടരുന്ന ലോകേഷ് രാഹുല്‍ സ്ഥാനം പിടിച്ചു.
പരുക്കിന്റെ പിടിയിലായ രവിചന്ദ്രന്‍ അശ്വിനേയും കുല്‍ദീപ് യാദവിനെയും 13 അംഗ ടീമില്‍ ഉള്‍പ്പെടുത്തി. പരുക്കേറ്റതാണ് ഇഷാന്തിന് തിരിച്ചടിയായതെന്ന റിപ്പോര്‍ട്ടുണ്ട്. ഉമേഷ് യാദവാണ് പകരം ടീമിൽ ഇടംപിടിച്ചത്. അതേസമയം, അശ്വിന്‍ കളിക്കുമോ എന്ന കാര്യം മത്സരത്തിന് മുമ്പ് മാത്രമേ അറിയൂ.
കുഞ്ഞു ജനിച്ചതിനാൽ നാട്ടിലേക്കു മടങ്ങിയ രോഹിത് ശർമയെയും ടീമില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇന്ത്യ.
ഇന്ത്യയുടെ 13 അംഗ സാധ്യതാ ടീം: ലോകേഷ് രാഹുൽ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, വിരാട് കോഹ്‍ലി (ക്യാപ്റ്റൻ), അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, ഉമേഷ് യാദവ്.