എതിരാളി ഓസ്ട്രേലിയാണ്; നടുവൊടിഞ്ഞ് ഇന്ത്യന്‍ ബാറ്റിംഗ് നിര - രണ്ടാം ടെസ്‌റ്റും ദുരന്തം
ശനി, 4 മാര്‍ച്ച് 2017 (15:53 IST)
ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 189 റണ്‍സിന് പുറത്ത്. 22.2 ഓവറിൽ 50 റൺസ് വഴങ്ങി എട്ട് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ നാഥന്‍ ലിയോണ്‍ ആണ് പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ നടുവൊടിച്ചത്. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ കെഎല്‍ രാഹുല്‍ (90) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പൊരുതിയ ഏക ബാറ്റ്‌സ്മാന്‍.