T20 World Cup 2026, India Squad Announcement: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും; സഞ്ജു ബാക്കപ്പ് വിക്കറ്റ് കീപ്പര്‍

രേണുക വേണു

വെള്ളി, 19 ഡിസം‌ബര്‍ 2025 (13:45 IST)
T20 World Cup 2026: അടുത്ത വര്‍ഷം ഫെബ്രുവരി ഏഴ് മുതല്‍ മാര്‍ച്ച് എട്ട് വരെ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ നാളെ (ഡിസംബര്‍ 20) പ്രഖ്യാപിക്കും. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തിലാകും ടീം പ്രഖ്യാപനം. 
 
സൂര്യകുമാര്‍ യാദവ് തന്നെയായിരിക്കും ലോകകപ്പില്‍ ഇന്ത്യയെ നയിക്കുക. മോശം ഫോമിലൂടെ കടന്നുപോകുകയാണെങ്കിലും സൂര്യയെ ഇന്ത്യ കൈവിടില്ല. ശുഭ്മാന്‍ ഗില്‍ ഉപനായകനാകും. അഭിഷേക് ശര്‍മയായിരിക്കും പ്രധാന ഓപ്പണര്‍. പ്രധാന വിക്കറ്റ് കീപ്പര്‍ ആകുക ജിതേഷ് ശര്‍മ. മലയാളി താരം സഞ്ജു സാംസണ്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറാകാനാണ് സാധ്യത. 
 
സാധ്യത സ്‌ക്വാഡ്: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ജിതേഷ് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, ശിവം ദുബെ, സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രിത് ബുംറ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍