ഇന്ത്യക്ക് ബാറ്റിംഗ്: രോഹിത് ശര്‍മ്മ പുറത്ത്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിന്‍ ടോസ് നേടിയ ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് രോഹിത് ശര്‍മ്മയുടെ (3) വിക്കറ്റ് നഷ്‌ടം. അവസാന വിവരം ലഭിക്കുബോള്‍ എട്ട് ഓവറില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 30 റണ്‍സെന്ന നിലയിലാണ്. ശിഖര്‍ ധവാനും (10*), അജിന്‍ക്യാ രഹാനെയുമാണ് (14*) ക്രീസില്‍.
ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗീസോ റബാഡോയുടെ പന്തില്‍ വിക്കറ്റ് തെറിച്ച് പുറത്താകുകയായിരിന്നു.
മൂന്ന് മാറ്റങ്ങളുമായിട്ടാണ് ടീം ഇന്ത്യ ഇറങ്ങിയത്. പരുക്കേറ്റ അശ്വിന് പകരം ഹര്‍ഭജന്‍ സിംഗ് ടീമിലെത്തി. സ്‌റ്റുവര്‍ട്ട് ബിന്നി, അമിത് മിശ്ര എന്നിവരെ ഒഴിവാക്കിയപ്പോള്‍ മോഹിത് ശര്‍മ്മയും അക്ഷേല്‍ പട്ടേലും ടീമിലെത്തി.