ലോകകപ്പില്‍ ഇത്തവണ ഇന്ത്യയെ തോല്‍പ്പിക്കും: മിസ്ബ ഉള്‍ ഹഖ്

വ്യാഴം, 5 ഫെബ്രുവരി 2015 (13:27 IST)
ലോകകപ്പില്‍ ഇന്നുവരെ ഇന്ത്യയോട് ഒരു ജയം നേടാന്‍ കഴിയാത്തതിന്റെ കുറവ് ഇത്തവണ നികത്തുമെന്ന് പാക്കിസ്ഥാന്‍ താരം മിസ്ബ ഉള്‍ ഹഖ്. ഈ മാസം പതിനാലിന് തുടങ്ങുന്ന ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും പ്രാധാന്യമേറിയ മത്സരമെന്ന് കണക്കാക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരം പതിനഞ്ചിനാണ് നടക്കുന്നത്.

ലോകകപ്പില്‍ ഇതുവരെ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അഞ്ചുതവണ ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യക്കൊപ്പമായിരുന്നു. 1992,1996,1999, 2003, 2011 ലേകകപ്പുകളിലാണ് യുദ്ധസമാനമായ ഏറ്റുമുട്ടലുകള്‍ നടന്നത്. എന്നാല്‍ ഇത്തവണ ജയം പാകിസ്ഥാനായിരിക്കുമെന്നാണ് മിസ്ബ ഉള്‍ ഹഖ് പറയുന്നത്. ഇന്ത്യക്ക് ശക്തമായ ബാറ്റിംഗ് നിര ഉണ്ടെങ്കിലും പാകിസ്ഥാന് ലോകകപ്പിനെത്തുന്ന ടീമുകളിലെ ഏറ്റവും മികച്ച ഒരു ബൗളിംഗ് നിര ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തര സ്പിന്നര്‍ സയീദ് അജ്മലിന് ലോകകപ്പ് നഷ്ടമാകുമെങ്കിലും യുവ ഫാസ്റ്റ് ബൗളര്‍മാര്‍ പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തകര്‍ക്കുമെന്നാണ് പാക് ആരാധകര്‍ വിശ്വസിക്കുന്നത്. ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടക്കുന്ന ലോകകപ്പ് ക്രിക്കറ്റില്‍ പേസ് ബൗളിംഗ് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക