ന്യൂസിലൻഡിനെതിരായ ഏകദിനം; ധോണിയുടെ ഇഷ്‌ടക്കാരന്‍ തിരിച്ചെത്തി - ഒഴിവാക്കപ്പെട്ടത് സൂപ്പര്‍ താരങ്ങള്‍

വ്യാഴം, 6 ഒക്‌ടോബര്‍ 2016 (19:57 IST)
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ടീമിലേക്ക് ഏകദിന സ്പെഷ്യലിസ്റ്റ് സുരേഷ് റെയ്‌ന, അമിത് മിശ്ര, ഹാർദിക് പാണ്ഡ്യ എന്നിവര്‍ തിരിച്ചെത്തി. ഒക്ടോബർ 16 മുതലാണ് ഏകദിന പരമ്പരയ്‌ക്ക് തുടക്കമാകുക.

അഞ്ചു മൽസരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ നിന്ന് സ്‌പിന്നര്‍മാരായ ആർ അശ്വിനെയും രവീന്ദ്ര ജഡേജയേയും ഒഴിവാക്കി. പേസര്‍ മുഹമ്മദ് ഷാമിക്കും വിശ്രമം അനുവദിച്ചു. വരും മാസങ്ങളില്‍ ഓസ്ട്രേലിയ, ബംഗ്ലദേശ്, ഇംഗ്ലണ്ട് എന്നിവർക്കെതിരായ പരമ്പരകള്‍ കളിക്കേണ്ടതിലാണ് മൂവരെയും ഒഴിവാക്കിയത്.

ശിഖർ ധവാൻ, ലോകേഷ് രാഹുൽ എന്നിവർക്ക് പരുക്കായതിനാൽ മൻദീപ് സിംഗാണ് രോഹിത് ശർമയ്ക്കൊപ്പം ഓപ്പണറുടെ റോളിലെത്തുക.

ഇന്ത്യൻ ടീം: എംഎസ് ധോണി (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), വിരാട് കോഹ്‍‌ലി, രോഹിത് ശർമ, അജിങ്ക്യ രഹാനെ, മൻദീപ് സിംഗ്, മനീഷ് പാണ്ഡെ, സുരേഷ് റെയ്ന, കേദാർ യാദവ്, ജയന്ത് യാദവ്, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, ധവാൽ കുൽക്കർണി, അമിത് മിശ്ര.

വെബ്ദുനിയ വായിക്കുക