ടീം ഇന്ത്യയെ ചീത്തവിളിക്കാനുള്ള ഡ്യൂട്ടി വാര്‍ണര്‍ക്ക്; പച്ചത്തെറി പറയുമെന്ന് ജോണ്‍സണ്‍

Webdunia
ചൊവ്വ, 24 മാര്‍ച്ച് 2015 (14:24 IST)
ഇന്ത്യ-ഓസ്ട്രേലിയ സെമിഫൈനലിന് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ വാക്പോരുമായി ഓസ്ട്രേലിയന്‍ താരങ്ങള്‍ വീണ്ടും രംഗത്ത്. സെമിയില്‍ ടീം ഇന്ത്യയെ ചീത്തവിളിച്ച് ആത്മവിശ്വാസം തകര്‍ക്കാനുള്ള ചുമതല ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്കാണ് ടീം ഓസ്ട്രേലിയ നല്‍കിയിരിക്കുന്നത്. എന്നാല്‍ വാര്‍ണര്‍ ആ കടമ ചെയ്‌തില്ലെങ്കില്‍ താന്‍ ചെയ്യുമെന്ന് പേസ് ബോളര്‍ മിച്ചല്‍ ജോണ്‍സണ്‍ വ്യക്തമാക്കി.

സെമിയില്‍ ഇന്ത്യന്‍ താരങ്ങളെ ചീത്തവിളിച്ച് പ്രകോപിപ്പിക്കും. ഡേവിഡ് വാര്‍ണര്‍ അത് ചെയ്യാന്‍ ഒരുക്കമല്ലെങ്കില്‍ താന്‍ വിളിക്കുമെന്നും ജോണ്‍സണ്‍ പ്രഖ്യാപിച്ചു. വഹാബ് റിയാസ്-ഷെയ്ന്‍ വാട്സണ്‍ പോര് അസാമാന്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ താരങ്ങളുമായി വാഗ്വാദത്തിലേര്‍പ്പെട്ട വാര്‍ണര്‍ പക്ഷെ ലോകകപ്പില്‍ നല്ലനടപ്പിലാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.