സ്മിത്തിനും ക്ലാര്‍ക്കിനും സെഞ്ചുറി: ഓസീസ് 517-7

ബുധന്‍, 10 ഡിസം‌ബര്‍ 2014 (14:53 IST)
ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയ കൂറ്റന്‍ സ്കോറില്‍. മഴ കളി തടസപ്പെടുത്തിയ രണ്ടാം ദിനം മൈക്കല്‍ ക്ലാര്‍ക്ക് (128), സ്റ്റീവന്‍ സ്മിത്ത് (162*) എന്നിവരുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ മികവില്‍ 517-7 എന്ന നിലയിലാണ്. പുറത്താകാതെ നില്‍ക്കുന്ന സ്മിത്തും മിച്ചല്‍ ജോണ്‍സണുമാണ് ക്രീസില്‍.

കനത്ത മഴ മൂലം മുപ്പത് ഓവര്‍ മാത്രമാണ് രണ്ടാം ദിനം കളി നടന്നത്. ഈ നിശ്ചിത സമയത്താണ് ഇന്ത്യന്‍ ബോളര്‍മാരെ ക്ലാര്‍ക്കും, സ്മിത്തും തല്ലിച്ചതച്ചത്. ഷാമിയെയും ഇഷാന്തിനെയും നിലം തൊടിയിക്കാതെ മുന്നേറിയ ക്ലാര്‍ക്ക് 163 ബോളില്‍ നിന്നാണ് (128) സെഞ്ചുറി അടിച്ചത്. അതേസമയം മറുവശത്ത് ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ സ്റ്റീവന്‍ സ്മിത്ത് 231 ബോളില്‍ നിന്നാണ് (162*) റണ്‍സ് നേടിയത്.

ഓസീസ് ബാറ്റ്‌സ്മാന്മാര്‍ക്ക് ഒരു തരത്തിലുള്ള ഭീഷണിയും ഉയര്‍ത്തുന്ന തരത്തിലായിരുന്നില്ല ഇന്ത്യന്‍ ബോളര്‍മാരുടെ പ്രകടനം. മുഹമദ് ഷാമി, വരുണ്‍ ആരോണ്‍, കരണ്‍ ശര്‍മ്മ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ നേടിയപ്പോള്‍ ഇഷാന്ത് ശര്‍മ ഒരു വിക്കറ്റ് മാത്രമാണ് നേടിയത്.

ഇന്നലെ സംഹാരതാണ്ഡവമാടിയ ഡേവിഡ് വാര്‍ണറിന്റെ (‌145) തുടര്‍ച്ചയെന്നോണമായിരുന്നു ക്ലാര്‍ക്കും സ്മിത്തും ഇന്ന് ബാറ്റ് വീശിയത്. ഇന്ത്യന്‍ ബോളര്‍മാരെ കണക്കിനു പ്രഹരിച്ച വാര്‍ണര്‍ 163 പന്തില്‍ 145 റണ്‍സെടുത്താണ് പുറത്തായത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക