പെര്‍ത്തില്‍ ഓസീസ് തച്ചുടച്ചത് ഇന്ത്യന്‍ അഹങ്കാരം
ക്രിക്കറ്റിലെ കുഞ്ഞന്മാരായ അഫ്‌ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയ 417 റണ്‍സ് അടിച്ചു കൂട്ടിയപ്പോള്‍ തകര്‍ന്നത് ഇന്ത്യയുടെ റെക്കോഡാണ്. 2007ലെ ലോകകപ്പില്‍ ബര്‍മുഡയ്ക്കെതിരെ ഇന്ത്യ നേടിയ 413 റണ്‍സിന്റെ റെക്കോര്‍ഡാണ് ഓസീസ് മറികടന്നത്.
അഫ്‌ഗാനിസ്ഥാനെതിരെ ഡേവിഡ് വാര്‍ണറും (133 പന്തില്‍ 178) ഗ്ലെന്‍ മാക്സ്‌വെല്‍ (39 പന്തില്‍ 88) സ്റ്റീവന്‍ സ്മിത്ത് (95) എന്നിവരുടെ മികവിലാണ് 417 എന്ന സ്‌കോറില്‍ എത്തിയത്. അവസാന ഓവറുകളില്‍ തരക്കേടില്ലാതെ പന്തെറിഞ്ഞ അഫ്‌ഗാനിസ്ഥാന്‍ ബോളര്‍മാരാണ് 417 റണ്‍സില്‍ ഓസീസിനെ പിടിച്ചു കെട്ടിയത്.