ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ എ 103 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 474 റണ്‍സ് നേടിയിട്ടുണ്ട്. ടോസ് ലഭിച്ച ഇംഗ്ലണ്ട് ലയണ്‍സ് ഇന്ത്യ എ ടീമിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സര്‍ഫ്രാസ് ഖാന്‍ (119 പന്തില്‍ 92), ധ്രുവ് ജുറല്‍ (120 പന്തില്‍ 94) എന്നിവരും ഇന്ത്യക്കായി തിളങ്ങി.
യശസ്വി ജയ്‌സ്വാള്‍ (55 പന്തില്‍ 24), അഭിമന്യു ഈശ്വരന്‍ (17 പന്തില്‍ എട്ട്), നിതീഷ് കുമാര്‍ റെഡ്ഡി (22 പന്തില്‍ ഏഴ്) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി. ഇംഗ്ലണ്ട് ലയണ്‍സിനായി ജോഷ് ഹള്‍, എഡ്വാര്‍ഡ് ജാക് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.