ക്രിക്കറ്റ് ആരാധകരുടെ ഇഷ്ടതാരമാണ് ഇന്ത്യന്‍ ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി. മഹേന്ദ്ര സിംഗ് ധോണിയുടെ ശിക്ഷണത്തില്‍ വളര്‍ന്ന കോഹ്‌ലി ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാനായി തീര്‍ന്നത് അതിവേഗത്തിലാണ്. ക്രിക്കറ്റിനോടുള്ള സമീപനവും മികച്ച ശാരീരികക്ഷമതയുമാണ് അദ്ദേഹത്തെ മികച്ച താരമാക്കി തീര്‍ത്തത്.
കായികക്ഷമതയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്‌ചയ്‌ക്കും ഒരുക്കമല്ല കോഹ്‌ലി. മുന്‍ പരിശീലകന്‍ ഡങ്കന്‍ ഫ്ലെച്ചറുടെ ഉപദേശത്തെത്തുടര്‍ന്നാണ് നല്ല ഭക്ഷണക്രമവും ജിമ്മിലെ വ്യായാമവും പതിവാക്കിയത്. നാട്ടിലുള്ളപ്പോള്‍ വീട്ടില്‍ ഉണ്ടാക്കുന്ന ആഹാരം മാത്രമാണ് കഴിക്കുന്നതെന്നാണ് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ പറയുന്നത്. കോഹ്‌ലി നല്‍കുന്ന ആഹാരക്രമം തങ്ങള്‍ക്കും വേണമെന്ന് ടീമിലെ മിക്ക താരങ്ങളും അധികൃതരോട് ആവശ്യപ്പെടുക പോലും ചെയ്‌തിട്ടുണ്ട്.
കരിയറിന്റെ തുടക്കക്കാലത്ത് ഫിറ്റ്‌നസ് ശ്രദ്ധിക്കാതിരുന്ന കോഹ്‌ലിയാണ് ഇന്ത്യന്‍ ടീമിലെ ഏറ്റവും കായികക്ഷമതയുള്ള താരം എന്നതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്. ഇത് വെളിവാക്കുന്നതായിരുന്നു വിരാടിന്റെ സിക്സ് പായ്ക്ക് ബോഡി പ്രദര്‍ശനം. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കായുള്ള് പരിശീലനത്തിനിടെ ജേഴ്സി ഊരി മാറ്റിയപ്പോള്‍ ആണ് ക്യാപ്‌റ്റന്റെ സിക്സ് പായ്ക്ക് ബോഡി എല്ലാവരും കണ്ടത്.