എതിരാളികളില്ലാതെ കോഹ്‌ലി; വില്യംസണ്‍ ബഹുദൂരം പിന്നില്‍, റബാഡയെ വീഴ്‌ത്തി കമ്മിന്‍സ്

തിങ്കള്‍, 18 ഫെബ്രുവരി 2019 (11:57 IST)
എതിരാളികള്‍ ഇല്ലാതെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ മുന്നേറുന്നു. ഐസിസി ടെസ്‌റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന വിരാട് കോഹ്‌ലിയുടെ (922 പോയിന്റ്) സമീപത്ത് പോലും ആരുമില്ല.

ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യസംന്‍ 897 പോയിന്റുമായി രണ്ടാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ 881 പോയന്റുമായി ചേതേശ്വര്‍ പൂജാരയും മുന്‍ നിരയിലുണ്ട്.

ബോളര്‍മാരില്‍ ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡയെ മറികടന്ന് ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിൻസ് ഒന്നാം റാങ്കിലെത്തി. ഗ്ലെൻ മഗ്രാത്തിന് ശേഷം ആദ്യമായാണ് ഒരു ഓസീസ് ബൗളർ ഒന്നാം സ്ഥാനത്ത് എത്തുന്നത്. 2008ലാണ് മഗ്രാത്ത് ഒന്നാം റാങ്കിലെത്തിയത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഐതിഹാസിക പ്രകടനം നടത്തിയ ശ്രീലങ്കയുടെ കുശാൽ പെരേര അൻപത്തിയെട്ട് സ്ഥാനം മെച്ചപ്പെടുത്തി നാൽപതാം റാങ്കിലെത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍