പ്രാദേശിക ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ഹൈദരാബാദ് ക്രിക്കറ്റ് താരം കുഴഞ്ഞ് വീണുമരിച്ചു

Webdunia
തിങ്കള്‍, 18 നവം‌ബര്‍ 2019 (15:55 IST)
ഹൈദരാബാദിൽ പ്രാദേശിക ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ മരടപ്പള്ളി സ്പോർട്ടിങ് ക്ലബ് താരം വീരേന്ദ്ര നായിക് (41) കുഴഞ്ഞ് വീണുമരിച്ചു. ഞായറാഴ്ച വൈകുന്നേരം ഹൈദരാബാദിലെ  മരടപ്പള്ളി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഏ ഡിവിഷൻ ലീഗ് മത്സരത്തിനിടയിലായിരുന്നു സംഭവം. മരണപ്പെട്ട വീരേന്ദ്രന് ഭാര്യയും 8 വയസായ ഒരു മകനും 5 വയസായ മകളുമുണ്ട്.
 
നേരത്തെ മരടപ്പള്ളി സ്പോർട്ടിങ് ക്ലബിനായി ബാറ്റിങിനിറങ്ങിയ  വീരേന്ദ്ര നായിക് 66 റൺസ് നേടി നിൽക്കെ വിക്കറ്റ് കീപ്പർ പിടിച്ചു പുറത്താകുകയായിരുന്നു. ശേഷം പവലിയനിൽ കുഴഞ്ഞ് വീണ വീരേന്ദ്രനെ ഉടൻ തന്നെ ടീമിലെയും എതിർ ടീമിലെയും കളിക്കാർ ചേർന്ന് സെക്കന്ദരാബാദിലെ യശോദ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും യാത്രാമധ്യേ  മരണപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് മത്സരം പകുതിയിൽ ഉപേക്ഷിച്ചു. 
 
മരണശേഷം പോലീസ് നൽകിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഹ്രുദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചിട്ടുള്ളത് എന്നാണ് പറയുന്നത്. 41 കാരനായ വീരേന്ദ്രന് ഹ്രുദയസംബന്ധമായ പ്രശ്നങ്ങൾ അലട്ടിയിരുന്നതായും ഇതിനായി മരുന്നുകൾ കഴിച്ചിരുന്നതായും വീരേന്ദ്രന്റെ സഹോദരൻ അവിനാശ് പോലീസിനോട് വെളിപ്പെടുത്തി. 
 
ഏഴ് വർഷമായി വീരൻ ക്ലബിന്റെ ഭാഗമാണ് വീരേന്ദ്രൻ അതുകൊണ്ട് തന്നെ മരണം വളരെയധികം സങ്കടപ്പെടുത്തുന്നതാണ്, മരണവാർത്തയിൽ നിന്നുമുള്ള ഞെട്ടലിൽ നിന്നും ഇതുവരെയും മോചിതനായിട്ടില്ല സംഭവത്തിൽ സ്പോർട്ടിങ് ക്ലബ് സെക്രട്ടറി എസ് വെങ്കിടേശ്വരൻ പ്രതികരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article