World Test Championship Final 2023: ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടി, ഹെയ്‌സല്‍വുഡ് പുറത്ത്

തിങ്കള്‍, 5 ജൂണ്‍ 2023 (11:28 IST)
World Test Championship Final 2023: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനു രണ്ട് ദിവസം മാത്രം ശേഷിക്കെ ഓസ്‌ട്രേലിയയ്ക്ക് വന്‍ തിരിച്ചടി. പേസ് ബൗളര്‍ ജോ ഹെയ്‌സല്‍വുഡ് ഓസ്‌ട്രേലിയന്‍ സ്‌ക്വാഡില്‍ നിന്ന് പുറത്ത്. പരുക്കിനെ തുടര്‍ന്നാണ് ഹെയ്‌സല്‍വുഡ് സ്‌ക്വാഡില്‍ നിന്ന് പുറത്തായത്. ആഷസ് പരമ്പര മുന്നില്‍ കണ്ടാണ് ഹെയ്‌സല്‍വുഡിന് വിശ്രമം അനുവദിക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ തീരുമാനിച്ചത്. ഐപിഎല്ലിനിടെയാണ് താരത്തിന് പരുക്കേറ്റത്. ഹെയ്‌സല്‍വുഡിന് പകരം മൈക്കില്‍ നെസര്‍ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. 
 
ജൂണ്‍ ഏഴ് മുതലാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍. ഇന്ത്യയാണ് ഓസ്‌ട്രേലിയയുടെ എതിരാളികള്‍. ഇംഗ്ലണ്ടിലെ ഓവലിലാണ് മത്സരം നടക്കുക. ഇന്ത്യ തുടര്‍ച്ചയായ രണ്ടാം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലാണ് കളിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് ഇന്ത്യ കിരീടം കൈവിട്ടിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍