അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പര ഹാര്‍ദിക്ക് കളിക്കില്ല; ഐപിഎല്ലില്‍ തിരിച്ചെത്തിയേക്കും

ബുധന്‍, 27 ഡിസം‌ബര്‍ 2023 (12:40 IST)
ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക്ക് പാണ്ഡ്യക്ക് അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പര നഷ്ടമാകും. ലോകകപ്പിനിടെ കണങ്കാലിനു പരുക്കേറ്റ ഹാര്‍ദിക് കഴിഞ്ഞ രണ്ട് മാസത്തിലേറെയായി വിശ്രമത്തിലാണ്. പരുക്കില്‍ നിന്ന് പൂര്‍ണ മുക്തനാകാത്തതിനാല്‍ ഹാര്‍ദിക്കിന് അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പര കളിക്കാന്‍ സാധിക്കില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. 
 
അതേസമയം ഐപിഎല്ലില്‍ ഹാര്‍ദിക്ക് തിരിച്ചെത്താനാണ് സാധ്യത. മുംബൈ ഇന്ത്യന്‍സ് നായകനായ ഹാര്‍ദിക്കിന് ഐപിഎല്ലും നഷ്ടമായേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പരുക്കില്‍ നിന്ന് പൂര്‍ണ മുക്തനായി ഹാര്‍ദിക്കിന് ഐപിഎല്‍ കളിക്കാന്‍ സാധിക്കുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സൂര്യകുമാര്‍ യാദവിനും അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പര നഷ്ടമാകും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍