ഈ പാകിസ്ഥാൻ ടീമിനെ ദൈവം തന്നെ രക്ഷിക്കണം, ബാബറിനെതിരെ പൊട്ടിത്തെറിച്ച് മുൻ നായകൻ മിസ്ബാ ഉൾ ഹഖ്

അഭിറാം മനോഹർ

ഞായര്‍, 9 ജൂണ്‍ 2024 (14:52 IST)
pakistan, Worldcup
ടി20 ലോകകപ്പിലെ പാകിസ്ഥാന്റെ മോശം പ്രകടനത്തില്‍ അതിരൂക്ഷ വിമര്‍ശനവുമായി മുന്‍ പാക് ക്രിക്കറ്റ് താരവും ചീഫ് സെലക്ടറുമായിരുന്ന മിസ്ബാ ഉള്‍ ഹഖ്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ കുഞ്ഞന്മാരായ അമേരിക്കയോട് തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് മിസ്ബാ ആഞ്ഞടിച്ചത്. 
 
 ലോകകപ്പിന് ടീം തിരെഞ്ഞെടുക്കുമ്പോള്‍ തന്നെ ഒരുപാട് മുന്നറിയിപ്പുകള്‍ നല്‍കിയതാണെന്നും പാകിസ്ഥാന്റേത് ഒട്ടും സന്തുലിതമല്ലാത്ത ടീമാണെന്നും മിസ്ബാ പറയുന്നു. ടീമില്‍ ഒരു ഫാസ്റ്റ് ബൗളിംഗ് ഓള്‍റൗണ്ടര്‍ പോലും ടീമിലില്ല. സ്പിന്നിന് അനുകൂലമായ കരീബിയന്‍ വിക്കറ്റില്‍ കളിക്കാന്‍ ആവശ്യത്തിന് സ്പിന്നര്‍മാരും ടീമിലില്ല. ഇക്കാര്യമെല്ലാം ഞാന്‍ പറഞ്ഞതാണ്. ഈ പറഞ്ഞ യാതൊന്നിനും ബാബര്‍ അസം വില നല്‍കാതെ ഇരുന്നതോടെ ഞാന്‍ അതെല്ലാം ദൈവത്തിന് വിട്ടുകൊടുത്തു. 
 
ബാബര്‍ പറയുന്നത് അദ്ദേഹത്തിന്റെ പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നതില്‍ പരാജയപ്പെട്ടെന്നാണ്. എന്തായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. ഒരു പ്ലാനും ഇല്ലാതെയിരിക്കുക എന്നതാണത്. ഫാസ്റ്റ് ബൗളര്‍മാരെ ബാബര്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന് നോക്കു. രണ്ടാമത്തെ ഓവര്‍ എറിയാന്‍ ഒരേസമയം മുഹമ്മദ് ആമിറും നസീം ഷായും എത്തുന്നു.ബൗളിംഗിലും ബാറ്റിംഗിലും കായിക ക്ഷമതയിലും പാകിസ്ഥാന്‍ പരാജയമാണ്. ഇതാദ്യമായി ലോകകപ്പ് കളിക്കുന്ന അമേരിക്കക്കെതിരെ പോലും പാകിസ്ഥാന്‍ പരാജയപ്പെട്ടു. മിസ്ബാ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍