'വല്ലാത്തൊരു ഷോട്ടായി അത്'; അര്‍ഷ്ദീപിനോട് പറയാനുള്ളത് ഒരു നോട്ടത്തില്‍ ഒതുക്കി രോഹിത്, ഇന്ത്യയെ ജയിപ്പിക്കാതിരുന്ന 'മണ്ടത്തരം'

രേണുക വേണു

ശനി, 3 ഓഗസ്റ്റ് 2024 (13:03 IST)
Rohit Sharma and Arshdeep Singh

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ സമനില വഴങ്ങിയതിനു പിന്നാലെ ഇന്ത്യന്‍ താരം അര്‍ഷ്ദീപ് സിങ്ങിനെ വിമര്‍ശിച്ച് ആരാധകര്‍. അര്‍ഷ്ദീപിന്റെ മണ്ടത്തരമാണ് ഇന്ത്യയുടെ ജയം തട്ടിമാറ്റിയതെന്നാണ് ആരാധകര്‍ പറയുന്നത്. 14 പന്തില്‍ ഒരു റണ്‍സ് ജയിക്കാനുള്ളപ്പോഴാണ് അര്‍ഷ്ദീപ് ക്രീസിലെത്തിയത്. നേരിട്ട ആദ്യ പന്തില്‍ തന്നെ അര്‍ഷ്ദീപ് പുറത്താകുകയും ഇന്ത്യ ഓള്‍ഔട്ട് ആകുകയും ചെയ്തു. 
 
ഒന്‍പത് വിക്കറ്റുകള്‍ നഷ്ടമായ സമയത്താണ് അര്‍ഷ്ദീപ് ബാറ്റ് ചെയ്യാനെത്തുന്നത്. ശ്രീലങ്കന്‍ നായകന്‍ ചരിത് അസലങ്കയാണ് പന്തെറിഞ്ഞിരുന്നത്. സമനിലയിലായതിനാല്‍ ഒരു സിംഗിള്‍ മാത്രം മതിയായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍. 14 പന്തുകള്‍ ശേഷിക്കുന്നതിനാല്‍ തന്നെ അര്‍ഷ്ദീപ് ആദ്യ പന്തില്‍ റണ്‍സെടുത്തില്ലെങ്കിലും പ്രശ്‌നമൊന്നും ഉണ്ടാകില്ല. ഇങ്ങനെയൊരു സമയത്ത് കൂറ്റനടിക്ക് ശ്രമിച്ച് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു അര്‍ഷ്ദീപ്. അസലങ്കയുടെ പന്തില്‍ എല്‍ബിയില്‍ കുരുങ്ങിയാണ് അര്‍ഷ്ദീപ് പുറത്തായത്. നിര്‍ണായക സമയത്ത് കണ്ണുമടച്ച് ഇങ്ങനെയൊരു ഷോട്ട് കളിക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്നാണ് അര്‍ഷ്ദീപിനോട് ആരാധകര്‍ ചോദിക്കുന്നത്. 

What a dramatic turn of events!

Back-to-back wickets for skipper Asalanka turned the game on its head, with the match tied!

Watch #SLvIND ODI series LIVE on #SonyLIV pic.twitter.com/qwu5rmlZIQ

— Sony LIV (@SonyLIV) August 2, 2024
നായകന്‍ രോഹിത് ശര്‍മ കളി കഴിഞ്ഞ ശേഷം അര്‍ഷ്ദീപിനെ നോക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അര്‍ഷ്ദീപിന്റെ അലക്ഷ്യമായ ഷോട്ടില്‍ രോഹിത്തിനു ദേഷ്യം വന്നിരിക്കാമെന്നും ആ നോട്ടത്തിലൂടെ അത് പ്രകടമാണെന്നും ആരാധകര്‍ പറയുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍