അഫ്ഗാനിസ്ഥാനെതിരെ ഇംഗ്ലണ്ടിന് ഒന്‍പതു വിക്കറ്റ് ജയം
ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെതിരെ ഇംഗ്ലണ്ടിന് ഒന്‍പതു വിക്കറ്റ് ജയം. മഴതടസപ്പെടുത്തിയ മത്സരത്തില്‍ വിജയലക്ഷ്യം 25 ഓവറില്‍ 101 റണ്‍സാക്കി പുനര്‍നിര്‍ണയിക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി ഇയാന്‍ ബെല്‍ അര്‍ധസെഞ്ചുറി നേടി ഇംഗ്ലണ്ടിനെ വിജയത്തിലേക്കെത്തിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 36.2 ഓവറില്‍ എഴു വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് എടുത്തുനില്‍ക്കുന്പോഴാണ് മഴ മൂലം കളി തടസപ്പെടുന്നത്. ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദാനും രവി ബൊപ്പാരയും രണ്ട് വിക്കറ്റ് വീതം നേടി.