ന്യൂസിലൻഡിനെതിരെ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം

വ്യാഴം, 11 ജൂണ്‍ 2015 (10:30 IST)
ബർമിംഗ് ഹാമിൽ നടന്ന ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ  ഇംഗ്ലണ്ടിന്   തകർപ്പൻ വിജയം.  ആദ്യം ബാറ്റ് ചെയ്ത  ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ 408/9 എന്ന കൂറ്റൻ സ്കോർ ഉയർത്തിയപ്പോൾ  കിവീസിന്  31.1 ഓവറിൽ 198 റണ്‍സ്  എടുക്കാനെ കഴിഞ്ഞുള്ളൂ. സെഞ്ച്വറികൾ നേടിയ ജോറൂട്ടും (78 പന്തിൽ 104), ജോസ് ബട്ട്‌ലറും (77 പന്തിൽ 129) അർദ്ധ സെഞ്ച്വറികൾ നേടിയ ക്യാപ്ടൻ മോർഗനും (50), ആദിൽ റഷീദുമാണ് (69) ഇംഗ്ലണ്ടിനെ ആദ്യമായി 400 കടത്തിയത്. നാല് വിക്കറ്റ് വീതം വീഴ്ത്തി ആദിൽ റഷീദും സ്റ്റീവൻ സ്മിത്തും കിവീസ് ബാറ്റിംഗ് നിരയെ തകര്‍ത്തെറിഞ്ഞു. ബട്ട്‌ലറാണ് കളിയിലെ കേമന്‍

വെബ്ദുനിയ വായിക്കുക