ഐപിഎല്ലിലേക്ക് 2 ടീമുകൾ കൂടി എത്തുന്നു, ലേലം ഒക്‌ടോബർ 17ന്

ചൊവ്വ, 14 സെപ്‌റ്റംബര്‍ 2021 (17:51 IST)
ഐപിഎല്ലിലേക്ക് പുതിയ ടീമുകൾ എത്തുന്നതിന്റെ ഭാഗമായുള്ള താരലേലത്തിന് തിയ്യതിയായതായി സൂചന. 2022ലെ ഐപിഎല്ലിന് രണ്ട് പുതിയ ടീമുകൾ കൂടി ഉൾപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. ഒക്‌ടോബർ 17നായിരിക്കും താരലേലം.
 
ഒക്‌ടോബർ 5 വരെ ഫ്രാഞ്ചൈസികൾക്ക് ലേലത്തിന് അപേക്ഷ നൽകാം. ഓഗസ്റ്റ് 31നാണ് പുതിയ രണ്ട് ഐപിഎൽ ടീമുകൾക്കായി ടെൻഡർ നടപടികൾ ആരംഭിച്ചത്. ടെൻഡർ സ്വീകരിക്കുന്നതിനാണ് ഒക്‌ടോബർ 5 വരെ സമയം നൽകിയിരിക്കുന്നത്.
 
അഹമ്മദാബാദ്,ലഖ്‌നൗ,പുനെ നഗരങ്ങൾ കേന്ദ്രീകരിച്ചാവും പുതിയ ടീമുകൾ വരികയെന്നാണ് സൂചന. അഹമ്മദാബാദിലും ലഖ്‌നൗവിലും മികച്ച സ്റ്റേഡിയങ്ങൾ ഉണ്ടെന്നുള്ളത് ഫ്രാഞ്ചൈസികളെ ആകർഷിക്കുന്നുണ്ട്. അദാനി ഗ്രൂപ്പ്, ഗോയങ്ക ഗ്രൂപ്പ്,ടൊറന്റ്, ബാങ്കിങ് മേഖലയിലെ പ്രമുഖ സ്ഥാപനങ്ങൾ എല്ലാം തന്നെ പുതിയ ഐപിഎൽ ടീമുകളെ സ്വന്തമാക്കുന്നതിനുള്ള മത്സരത്തിനുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍