മെൽ ഇത്രയ്‌ക്കും സുന്ദരിയാണോ ?; ‘മെല്‍ നീയെത്ര സുന്ദരി, കാണാന്‍ സാധിച്ചത് ഭാഗ്യം’ - മെല്ലിന്റെ കണ്ണുകള്‍ ബ്രോവോയേയും മയക്കിയിരുന്നു

ബുധന്‍, 6 ജനുവരി 2016 (15:12 IST)
വെസ്‌റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മദ്യപിക്കാന്‍ ക്ഷണിച്ച മാധ്യമപ്രവര്‍ത്തകയായ മെൽ മക്‌ലാഫ്‌ലിന്റെ സൌന്ദര്യത്തില്‍ ഡ്വെയ്‌ന്‍ ബ്രോവോയും വീണിരുന്നതായി റിപ്പോര്‍ട്ട്. മെല്‍ അതിസുന്ദരിയാണെന്നും, കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഈ വിന്‍ഡീസ് ഓള്‍ റൌണ്ടര്‍ പറയുന്ന ഒരു പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായതോടെയാണ് സംഭവം പുറത്തായത്.

2014ജനുവരിയില്‍ നടന്ന മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ട ശേഷം താരത്തെ സമീപിച്ച റിപ്പോര്‍ട്ടറോട് സംസാരിക്കുന്നതിനിടെ മെലിനിന്റെ പേര് എടുത്തുപറയുകയും ഹായ് ‌പറയുകയും ചെയ്‌തത്. മെലിന് മാത്രമാണ് ഹായ് എന്ന് എടുത്തുപറയുകയും ചെയ്‌തു വിന്‍ഡീസ് താരം.‘ മെല്‍ സുന്ദരിയാണ്. സിഡ്‌നിയില്‍‌വെച്ച് ഇവരെ കാണാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു. മെല്‍ എപ്പോഴും സുന്ദരിയാണെന്നുമാണ് ബ്രാവോ അന്ന് പറഞ്ഞത് ’. താരത്തിന്റെ പുകഴ്‌ത്തല്‍ കേട്ട് മെല്‍ ഞെട്ടിപ്പോകുകയും ചെയ്‌തു.

ബിഗ് ബാഷ് ലീഗില്‍ ഹെബാര്‍ട്ട് ഹറികേയ്ന്‍സിനെതിരയുള്ള മത്സരത്തിനിടെയാണ് ഗെയ്ല്‍ മെൽ മക്‌ലാഫ്‌ലിനെ മദ്യപിക്കാന്‍ ക്ഷണിച്ചത്. ഗെയ്ല്‍ നടത്തിയ വെടിക്കെട്ട് ബാറ്റിംഗിനെ പറ്റി മെല്‍ ചോദിച്ചപ്പോള്‍ നല്‍കിയ മറുപടിയാണ് വിവാദമായത്.

'നിങ്ങളുമായി ഒരു ഇന്റർവ്യൂ വേണമായിരുന്നു, അതിനാലാണ് ഇവിടെ വന്നത്. നിങ്ങളുടെ കണ്ണുകൾ ആദ്യമായി നേരിട്ട് കാണാൻ സാധിച്ചു, വളരെ നല്ലത്' എന്നിങ്ങനെ പറഞ്ഞ് തുടങ്ങിയ ഗെയ്‌ൽ ഈ മത്സരം ജയിച്ചശേഷം ഒരുമിച്ച് മദ്യപിക്കാമെന്നും, നാണിക്കേണ്ടെന്നും പറഞ്ഞു. സംസാരത്തിനിടെ മെല്‍ വിഷയം മാറ്റി പരുക്കുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ വളരെ വേഗം ഉത്തരം നല്‍കിയ ശേഷം പഴയപടി സംസാരം തുടരുകയായിരുന്നു. ഇതോടെ ഗെയ്ലിനോട് നന്ദി പറഞ്ഞ് മെല്‍ മടങ്ങുകയായിരുന്നു. സംഭവം വിവാദമായതോടെ താരത്തിനെതിരെ രൂക്ഷമായ പ്രതിഷേധം ഉയരുകയും ചെയ്‌തതോടെയാണ് ഗെയ്ല്‍ പരസ്യ ക്ഷമാപണം നടത്തിയത്.
 

വെബ്ദുനിയ വായിക്കുക