ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു. അജിങ്ക്യ രഹാനയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവില്‍ ഇന്ത്യ ലീഡ് 300 കടത്തി. രഹാനെയുടെ സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് തുണയായത്. ഒരു വിക്കറ്റിന് 70 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് വേണ്ടി രഹാനെ-മുരളി വിജയ് സഖ്യം രണ്ടാം വിക്കറ്റില്‍ 140 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ 82 റണ്‍സെടുത്ത മുരളി വിജയ് പുറത്തായതിന് പിന്നാലെ എത്തിയ നായകന്‍ വിരാട് കോലി(10) അധികമൊന്നും ചെയ്യാതെ മടങ്ങി. എന്നാല്‍ നാലാം വിക്കറ്റില്‍ രോഹിത് ശര്‍മ്മ രഹാനയ്ക്ക് മികച്ച പിന്തുണ നല്‍കി. രഹാനെ സെഞ്ച്വറി തികച്ചതോടെ ഇന്ത്യയുടെ ലീഡ് 300 ഉം കടന്നു.
69 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്നു വിക്കറ്റിന് 221 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. രഹാനയും(101 നോട്ടൗട്ട്) രോഹിത് ശര്‍മ്മയും(23) പുറത്താകാതെ നില്‍ക്കുന്നു.