കോഹ്‌ലിയുടെ ആ അപ്രതീക്ഷിത തീരുമാനം; രൂക്ഷവിമര്‍ശനവുമായി ക്ലാര്‍ക്ക്

വ്യാഴം, 10 മെയ് 2018 (16:00 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിരാട് കോഹ്‌ലിക്കെതിരെ മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്ക്. അഫ്ഗാനിസ്ഥാനെതിരായുള്ള ടെസ്‌റ്റ് മത്സരങ്ങള്‍ ഒഴിവാക്കി കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ ഇംഗ്ലണ്ടിലേക്ക് പറക്കാനുള്ള വിരാടിന്റെ തീരുമാനത്തിന് എതിരെയാണ് ക്ലാര്‍ക്ക് രംഗത്തു വന്നത്.

വിരാട് അഫ്ഗാനിസ്ഥാനെതിരെ ടെസ്റ്റ് മത്സരത്തില്‍ പങ്കെടുക്കുന്നില്ല എന്ന വാര്‍ത്ത എനിക്ക് സര്‍പ്രൈസായിട്ടാണ് തോന്നിയത്. എതിര്‍ ടീമിന്റെ വലുപ്പ ചെറുപ്പം നോക്കിയല്ല ടെസ്‌റ്റ് മത്സരങ്ങള്‍ കളിക്കേണ്ടത്. ഞാന്‍ എന്നും ടെസ്‌റ്റ് മത്സരങ്ങള്‍ക്കാണ് കൂടുതല്‍ പരിഗണന നല്‍കുന്നതെന്നും ക്ലാര്‍ക്ക് വ്യക്തമാക്കി.

ഇംഗ്ലീഷ് കൗണ്ടി ടിമായ സറേയ്ക്ക വേണ്ടിയാണ് കോഹ്‌ലി കൗണ്ടിയില്‍ കളിക്കുന്നത്. ഐപിഎല്‍ മത്സരങ്ങള്‍ അവസാനിക്കുന്നതിനു പിന്നാലെ അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോകും. അടുത്തമാസം ഒമ്പതു മുതല്‍ 28 വരെയാണ് മത്സരങ്ങള്‍.

ഇംഗ്ലണ്ട് പരമ്പര വരുന്നതിനാല്‍ ബാറ്റിംഗ് മികവ് മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ഇതിലൂടെ കോഹ്‌ലിയുടെ ലക്ഷ്യം. ഇംഗ്ലണ്ടില്‍ അത്ര മികച്ച റെക്കോര്‍ഡല്ല കോഹ്‌ലിക്കുള്ളത്. അഞ്ച് ടെസ്റ്റില്‍ നിന്ന് 13.4 ശരാശരിയില്‍ 134 റണ്‍സ് മാത്രമാണ് ഇന്ത്യന്‍ നായകന് നേടാനായിട്ടുള്ളത്. കൗണ്ടി ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചാല്‍ ഇംഗ്ലണ്ടിനെതിരെ തിളങ്ങാന്‍ കഴിയുമെന്ന വിലയിരുത്തലിലാണ് ഇന്ത്യന്‍ ക്യാപ്‌റ്റന്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍